സൂര്യനെയും ചന്ദ്രനെയും പോലെ ഞങ്ങളും മംഗളമയമായ മാര്‍ഗത്തിലൂടെ ചരിക്കുമാറാകട്ടെ. അങ്ങനെ ദാനശീലന്മാരുടെയും ഹിംസിക്കാത്തവരുടെയും അറിവുള്ളവരുടെയും സംസര്‍ഗം ഞങ്ങല്‍ക്കുതകുമാറാകട്ടെ

Saturday, February 17, 2007

കുഞ്ഞിപ്പാട്ടുകള്‍

പ്രാര്‍ത്ഥന
ദൈവമേ! കൈതൊഴാം കേള്‍ക്കുമാറാകേണം
പാവമാമെന്നെ നീ കാക്കുമാറാകേണം
എന്നുള്ളില്‍ഭക്തിയുണ്ടാകുമാറാകേണം
നിന്നെ ഞാനെന്നുമേ കാണുമാറാകേണം
നേര്‍വഴിക്കെന്നെ നീ കൊണ്ടുപൊയീടേണം
നേര്‍വരും സങ്കടം ഭസ്മമായീടേണം
ദുഷ്ട സംസര്‍ഗം വരാതെയായീടേണം
ശിഷ്ടരായുള്ളവര്‍ തോഴരായീടേണം
നല്ല കാര്യങ്ങളില്‍ പ്രേമമുണ്ടാക്കണം
നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാക്കണം
കൃത്യങ്ങള്‍ ചെയ്യുവാന്‍ ശ്രദ്ധയുണ്ടാക്കണം
സത്യം പറഞ്ഞീടാന്‍ ശക്തിയുണ്ടാക്കണം

No comments:

Post a Comment