സൂര്യനെയും ചന്ദ്രനെയും പോലെ ഞങ്ങളും മംഗളമയമായ മാര്‍ഗത്തിലൂടെ ചരിക്കുമാറാകട്ടെ. അങ്ങനെ ദാനശീലന്മാരുടെയും ഹിംസിക്കാത്തവരുടെയും അറിവുള്ളവരുടെയും സംസര്‍ഗം ഞങ്ങല്‍ക്കുതകുമാറാകട്ടെ

Monday, May 28, 2007

കുറേ ആസുപേരുകള്‍ഒരു ബസ്സുയാത്രയില്‍ ഒരിടത്തുവച്ച്‌ ഒറ്റനോട്ടത്തില്‍ ആസ്സില്‍ അവസാനിക്കുന്ന നാലു ബോര്‍ഡുകള്‍ കണ്ടപ്പോള്‍ തോന്നിയൊരാശയം. എല്ലാം കൊല്ലം പട്ടണത്തില്‍ നിന്നും സഘടിപ്പിച്ചത്‌. ഇനിയും ഏറെ ഉണ്ട്‌. കൂടുതല്‍ ആയാല്‍ ബോറാകും എന്നുള്ളതുകൊണ്ട്‌ ഇതില്‍ നിര്‍ത്തുന്നു,ചില കടകളുടെ മുന്‍പില്‍ ഫോട്ടോ എടുക്കാന്‍ ചെന്നപ്പോള്‍ അവര്‍ എന്നോടു പറഞ്ഞത്‌ ഇതിനൊക്കെ ശരിയായ ആധാരം ഉള്ളതാണ്‌ ചതിക്കല്ലെ എന്ന്. അച്യുതാനന്ദന്റെ ഒഴിപ്പിക്കല്‍ ശക്തിയേ...
Wednesday, May 23, 2007

കാലപ്പട്ടിക

30 അല്‍പകാലം - : 1 ത്രുടി
30 ത്രുടി - : 1 കല
30 കല - : 1 കാഷ്ഠ
30 കാഷ്ഠ - : 1 നിമിഷം
4 നിമിഷം - : 1 ഗണിതം
10 ഗണിതം - : 1 നെടുവീര്‍പ്പ്‌
6 നെടുവീര്‍പ്പ്‌ - : 1 വിനാഴിക
60 വിനാഴിക - : 1 ഘടിക
60 ഘടിക - : 1 ദിവസം(അഹോരാത്രം)
15 അഹോരാത്രം - : 1 പക്ഷം
2 പക്ഷം - : 1 ചന്ദ്രമാസം
2 ചന്ദ്രമാസം - : 1 ഋതു
6 ഋതു - : 1 മനുഷ്യവര്‍ഷം
360 മനുഷ്യവര്‍ഷം - : 1 ദേവ വര്‍ഷം
12000 ദേവ വര്‍ഷം - : 1 ചതുര്യുഗം
71 ചതുര്യുഗം - : 1 മന്വന്തരം
14 മന്വന്തരം - : 1 കല്‍പം
1 കല്‍പം - : ബ്രഹ്മാവിന്റെ ഒരു പകല്‍

2 കല്‍പം - : ബ്രഹ്മാവിന്റെ ഒരു ദിവസം.
360 ബ്രഹ്മദിവസം - : 1 ബ്രഹ്മ വര്‍ഷം
120 ബ്രഹ്മ വര്‍ഷം - : 1 ബ്രഹ്മായുസ്സ്‌ (മഹാകല്‍പം)
2 ബ്രഹ്മായുസ്സ്‌ - : വിഷ്ണുവിന്റെ ഒരായുസ്സ്‌
2 വിസ്ണുവിന്റെ
ആയുസ്സ്‌ - : 1 ശിവന്റെ ആയുസ്സ്‌


സ്ഥലകാലങ്ങളെപ്പറ്റിയും സൃഷ്ടിസ്ഥിതി സംഹാരങ്ങളെപ്പറ്റിയുമൊക്കെ കേവലഗണിതയുക്തികള്‍ക്കപ്പുറം ദാര്‍ശനികമായ കാഴ്ചപ്പാടാണ്‌ ഭാരതീയ ചിന്തയിലുണ്ടായിരുന്നത്‌.

അതായത്‌ ബ്രഹ്മാവിന്റെ ഇരട്ടി ആയുസ്സുണ്ട്‌ സ്തിതികര്‍ത്താവും ബ്രഹ്മാവിന്റെയും സ്രഷ്ടാവായ വിഷ്ണുവിന്‌. സംഹാരകര്‍ത്താവായ ശിവന്‌ വിഷ്ണുവിന്റെ ഇരട്ടി ആയുസ്സ്‌. എല്ലാം നശ്വരമാണെന്നു ചുരുക്കം. വിഷ്ണുവിന്റെ ഒരായുസ്സില്‍ രണ്ടു ബ്രഹ്മാക്കള്‍ ജനിച്ചു മരിക്കും. ശിവായുസ്സില്‍ രണ്ടു വിഷ്ണുവും നാലു ബ്രഹ്മാവും. എല്ലാം നശിക്കുന്ന പ്രളയപയോധിയില്‍, ഒരാലിലയില്‍ പള്ളികൊള്ളുന്ന ബാലമുകുന്ദനായി വിഷ്ണു വീണ്ടും പിറക്കുന്നു. കാലവും സ്ഥലവും കാര്യവും കാരണവുമൊക്കെയായ ഏകത്വം. വിഷ്ണുവിന്റെ നാഭിയില്‍ നിന്നും ബ്രഹ്മാവും ബ്രഹ്മാവിന്റെ പുരികത്തില്‍നിന്നും ശിവനും പിറക്കുന്നു.

ബ്രഹ്മാവിന്റെ പകലുകളില്‍ മാത്രമാണ്‌ സ്രുഷ്ടി. ബ്രഹ്മാവിന്റെ പ്രഭാതങ്ങളില്‍ സൃഷ്ടിക്കപ്പെട്ട പ്രപഞ്ചം പകലിന്റെ അവസാനം നശിക്കുന്നു. അടുത്ത പകല്‍ വീണ്ടും പ്രപഞ്ചസൃഷ്ടി. ബ്രഹ്മാവിന്റെ ജീവിതകാലമാണു മഹാകല്‍പം. ബ്രഹ്മാവിന്റെ മരണം മഹാപ്രളയം. പിന്നീടുള്ള ഒരു മഹാകല്‍പം ശൂന്യമായിരിക്കും. വീണ്ടും ബ്രഹ്മജനനം. തനി ആവര്‍ത്തനം തന്നെ പിന്നീട്‌.....