സൂര്യനെയും ചന്ദ്രനെയും പോലെ ഞങ്ങളും മംഗളമയമായ മാര്‍ഗത്തിലൂടെ ചരിക്കുമാറാകട്ടെ. അങ്ങനെ ദാനശീലന്മാരുടെയും ഹിംസിക്കാത്തവരുടെയും അറിവുള്ളവരുടെയും സംസര്‍ഗം ഞങ്ങല്‍ക്കുതകുമാറാകട്ടെ

Wednesday, May 23, 2007

കാലപ്പട്ടിക

30 അല്‍പകാലം - : 1 ത്രുടി
30 ത്രുടി - : 1 കല
30 കല - : 1 കാഷ്ഠ
30 കാഷ്ഠ - : 1 നിമിഷം
4 നിമിഷം - : 1 ഗണിതം
10 ഗണിതം - : 1 നെടുവീര്‍പ്പ്‌
6 നെടുവീര്‍പ്പ്‌ - : 1 വിനാഴിക
60 വിനാഴിക - : 1 ഘടിക
60 ഘടിക - : 1 ദിവസം(അഹോരാത്രം)
15 അഹോരാത്രം - : 1 പക്ഷം
2 പക്ഷം - : 1 ചന്ദ്രമാസം
2 ചന്ദ്രമാസം - : 1 ഋതു
6 ഋതു - : 1 മനുഷ്യവര്‍ഷം
360 മനുഷ്യവര്‍ഷം - : 1 ദേവ വര്‍ഷം
12000 ദേവ വര്‍ഷം - : 1 ചതുര്യുഗം
71 ചതുര്യുഗം - : 1 മന്വന്തരം
14 മന്വന്തരം - : 1 കല്‍പം
1 കല്‍പം - : ബ്രഹ്മാവിന്റെ ഒരു പകല്‍

2 കല്‍പം - : ബ്രഹ്മാവിന്റെ ഒരു ദിവസം.
360 ബ്രഹ്മദിവസം - : 1 ബ്രഹ്മ വര്‍ഷം
120 ബ്രഹ്മ വര്‍ഷം - : 1 ബ്രഹ്മായുസ്സ്‌ (മഹാകല്‍പം)
2 ബ്രഹ്മായുസ്സ്‌ - : വിഷ്ണുവിന്റെ ഒരായുസ്സ്‌
2 വിസ്ണുവിന്റെ
ആയുസ്സ്‌ - : 1 ശിവന്റെ ആയുസ്സ്‌


സ്ഥലകാലങ്ങളെപ്പറ്റിയും സൃഷ്ടിസ്ഥിതി സംഹാരങ്ങളെപ്പറ്റിയുമൊക്കെ കേവലഗണിതയുക്തികള്‍ക്കപ്പുറം ദാര്‍ശനികമായ കാഴ്ചപ്പാടാണ്‌ ഭാരതീയ ചിന്തയിലുണ്ടായിരുന്നത്‌.

അതായത്‌ ബ്രഹ്മാവിന്റെ ഇരട്ടി ആയുസ്സുണ്ട്‌ സ്തിതികര്‍ത്താവും ബ്രഹ്മാവിന്റെയും സ്രഷ്ടാവായ വിഷ്ണുവിന്‌. സംഹാരകര്‍ത്താവായ ശിവന്‌ വിഷ്ണുവിന്റെ ഇരട്ടി ആയുസ്സ്‌. എല്ലാം നശ്വരമാണെന്നു ചുരുക്കം. വിഷ്ണുവിന്റെ ഒരായുസ്സില്‍ രണ്ടു ബ്രഹ്മാക്കള്‍ ജനിച്ചു മരിക്കും. ശിവായുസ്സില്‍ രണ്ടു വിഷ്ണുവും നാലു ബ്രഹ്മാവും. എല്ലാം നശിക്കുന്ന പ്രളയപയോധിയില്‍, ഒരാലിലയില്‍ പള്ളികൊള്ളുന്ന ബാലമുകുന്ദനായി വിഷ്ണു വീണ്ടും പിറക്കുന്നു. കാലവും സ്ഥലവും കാര്യവും കാരണവുമൊക്കെയായ ഏകത്വം. വിഷ്ണുവിന്റെ നാഭിയില്‍ നിന്നും ബ്രഹ്മാവും ബ്രഹ്മാവിന്റെ പുരികത്തില്‍നിന്നും ശിവനും പിറക്കുന്നു.

ബ്രഹ്മാവിന്റെ പകലുകളില്‍ മാത്രമാണ്‌ സ്രുഷ്ടി. ബ്രഹ്മാവിന്റെ പ്രഭാതങ്ങളില്‍ സൃഷ്ടിക്കപ്പെട്ട പ്രപഞ്ചം പകലിന്റെ അവസാനം നശിക്കുന്നു. അടുത്ത പകല്‍ വീണ്ടും പ്രപഞ്ചസൃഷ്ടി. ബ്രഹ്മാവിന്റെ ജീവിതകാലമാണു മഹാകല്‍പം. ബ്രഹ്മാവിന്റെ മരണം മഹാപ്രളയം. പിന്നീടുള്ള ഒരു മഹാകല്‍പം ശൂന്യമായിരിക്കും. വീണ്ടും ബ്രഹ്മജനനം. തനി ആവര്‍ത്തനം തന്നെ പിന്നീട്‌.....

6 comments:

 1. സ്ഥലകാലങ്ങളെപ്പറ്റിയും സൃഷ്ടിസ്ഥിതി സംഹാരങ്ങളെപ്പറ്റിയുമൊക്കെ കേവലഗണിതയുക്തികള്‍ക്കപ്പുറം ദാര്‍ശനികമായ കാഴ്ചപ്പാടാണ്‌ ഭാരതീയ ചിന്തയിലുണ്ടായിരുന്നത്‌.

  ReplyDelete
 2. interesting...

  one question, what makes a 'അല്‍പകാലം'. Any defenition for the smallest unit of time?

  ReplyDelete
 3. definition for "alpakalam" is not required.

  You can easily calculate howmany alpakaalam makes a day.

  Suppose n number of alpakaalam makes a day. Then
  (1/n)*(24*60*60) seconds makes one alpakaalam .
  :-)

  ReplyDelete
 4. Thanks Appukuttan..

  One trouble there is that, you are using another unit of time ( whether it is day or minute or second) to find the ‘അല്പകാലം’. I was looking for some thing more fundamental, like two events which happens one ‘അല്പകാലം’ ( or a smaller unit) apart. When you use day as the reference, sunrise or sun set is the event which makes that measurement possible. With out a referencing event time does not exist.

  ReplyDelete
 5. ഈ വഴി വന്നതിനു അശോകിനും അപ്പുക്കുട്ടനും നന്ദി


  സമയം അളക്കാനുള്ള ഏറ്റവും ചെറിയ യൂണിറ്റാണ്‌ അല്‍പകാലം. അതായത്‌ രണ്ട്‌ ഇല ചേര്‍ത്തുവച്ചിട്ട്‌ ഒരു സൂചി കൊണ്ട്‌ ആഞ്ഞു കുത്തിയാല്‍ ഒരു ഇല തുളയാന്‍ എടുക്കുന്ന സമയമാണ്‌ അല്‍പകാലം.

  രണ്ടു നാഴിക ചേര്‍ന്ന മുഹൂര്‍ത്തങ്ങളുടെ കണക്കില്‍ വിഷ്ണുപുരാണം പകലിനെ വീതിക്കുന്നുണ്ട്‌. മൂന്ന് മുഹൂര്‍ത്തമടങ്ങിയ അഞ്ചു ഘണ്ടങ്ങള്‍ - പ്രാതകാലം, സംഗവം, മദ്ധ്യാഹ്നം, അപരാഹ്നം, സായാഹ്നം എന്നിവ. ഇതിന്‌ സൂര്യന്റെ അയനങ്ങള്‍ക്ക്‌ അനുസരിച്ച്‌ ഏറ്റക്കുറച്ചില്‍ വരും. ഉത്തരായനത്തില്‍ പകല്‍ രാത്രിയേയും ദ്ക്ഷിണായനത്തില്‍ രാത്രി പകലിനേയും വിഴുങ്ങും.

  സൗരം, സാവനം, ചാന്ദ്രം, നാക്ഷത്രം, എന്നിങ്ങനെ നാലുതരം മാസങ്ങള്‍ ഉണ്ട്‌. അതുകൊണ്ടുതന്നെ വര്‍ഷങ്ങള്‍ അഞ്ചു തരത്തില്‍ വരും - സംവല്‍സരം, പരിവല്‍സരം, ഇദ്ദ്വല്‍സരം, അനുവല്‍സരം, വല്‍സരം. ഈ അഞ്ചു വര്‍ഷങ്ങല്‍ ചേരുന്നതിനും യുഗം എന്നു പറയാം.

  നാഴികയില്‍ പറഞ്ഞാല്‍ -

  ഇന്നത്തെ 24 മിനിറ്റാണ്‌ ഒരു നാഴിക. ഇതിന്റെ അറുപതിലൊന്ന് ഒരു വിനാഴിക (24 സെക്കന്റ്‌) ആറു ക്ഷണമാണ്‌ നാഴിക. ഒരു ക്ഷണം 3 മിനിറ്റ്‌. ഏഴര നാഴിക ഒരു യാമം. ഏഴര വെളുപ്പിനെന്നു പറഞ്ഞാല്‍ പുലരുന്നതിനു ഒരു യാമം മുന്നേ. ഏതാണ്ട്‌ മൂന്നുമണി സമയം. ഒരു പകല്‍ നാലു യാമം (12 മണിക്കൂര്‍). ഒരു ദിവസം എട്ടു യാമം.

  ReplyDelete