
പ്രിയമുള്ളവരെ എല്ലാവരും കമന്റ് യുദ്ധം കഴിഞ്ഞെങ്കില്‍ പ്ലീസ് ഒന്നിങ്ങോട്ടു നോക്കണേ. സ്വിറ്റ് സര്‍ലാന്റിലെ ദി ന്യൂ 7 വണ്ടേര്‍സ് സൊസൈറ്റി ജൂലായ് ഏഴിനു പ്രഖ്യാപിക്കാന്‍ പോകുന്ന ഇരുപത്ത്യന്നാം നൂറ്റാണ്ടിലെ 7 ഏഴ് മഹാത്ഭുതങ്ങളില്‍ നമ്മുടെ താജ് മഹല്‍ ആദ്യത്തെ 10 സ്ഥാനങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നു. താജ് മഹല്‍ ആദ്യ 7 സ്ഥാനങ്ങളില്‍ ഒന്നാകണമെങ്കില്‍ എല്ലാവരുടെയും വോട്ട് ആവശ്യമുണ്ട്. അതുകൊണ്ട് എല്ലാവരും അവരവര്‍ക്ക് പറ്റുന്നപോലെ വോട്ട് ചെയ്ത് ഇത് ഒരു വന്‍ വിജയം ആക്കി തീര്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഇതേവരെ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചവര്‍ - ചൈനയിലെ വന്മതില്, പാരീസിലെ ഈഫല്‍ ഗോപുരം, റോമിലെ കൊളോസിയം, ഈസ്റ്റര്‍ ദ്വീപ്, കിയൊമിസു ക്ഷേത്രം, ക്രൈസ്റ്റ് റെഡീമര്‍ എന്നിവയാണ് - നിങ്ങളുടെ വിലയേറിയ വോട്ടു രേഖപ്പെടുത്താന്‍ ഇവിടെ പോവുക.